ആലപ്പുഴ: എൻജിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളവും 40 തൊഴിലാളികളെയും രക്ഷപ്പെടുത്തി ഫിഷറീസ് വകുപ്പ്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. തൃക്കുന്നപ്പുഴ ചിത്തപറമ്പിൽ തേക്കേതിൽ ദീപുവിന്റെ ഉടമസ്ഥതയിലുള്ള ഉത്രാടം വള്ളത്തിന്റെ എൻജിലെ ഡീസൽ പൈപ്പ് പൊട്ടിയാണ് കടലിൽ കുടുങ്ങിയത്. ഉടൻ തോട്ടപ്പള്ളി ഫിഷറീസ് അസി. ഡയറക്ടറുടെ നിർദ്ദേശ പ്രകാരം പട്രോൾ ബോട്ട് സ്ഥലത്തെത്തി തൊഴിലാളികളെ തോട്ടപ്പള്ളി ഹാർബറിലെത്തിച്ചു. സീ റെസ്ക്യൂ ഗാർഡ് രാഹുൽ, ലൈഫ് ഗാർഡ് ഔസേപ്പച്ചൻ, സ്രാങ്ക്, ഡ്രൈവർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |