
ആലുവ: ചൂണ്ടുവിരലിൽ മഷിയിട്ട ശേഷം വോട്ട് ചെയ്യാതെ വോട്ടർ ഇറങ്ങി പോയതിനെ തുടർന്ന് പുലിവാൽ പിടിച്ച അവസ്ഥയിൽ പോളിംഗ് ഉദ്യോഗസ്ഥർ. ആലുവ നിയോജകമണ്ഡലത്തിലെ തോട്ടക്കാട്ടുകര ബൂത്ത് നമ്പർ 120ലെ വോട്ടറാണ് വിരലിൽ മഷി പുരട്ടിയ ഉടനെ സ്ഥലം വിട്ടത്.
രാവിലെ തിരക്കുള്ള സമയമായതിനാൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് വോട്ടിംഗ് യന്ത്രത്തിലെ വോട്ടർമാരുടെ എണ്ണവും രജിസ്റ്ററിലെ എണ്ണവും തമ്മിലുള്ള വ്യത്യാസം ബോദ്ധ്യപ്പെട്ടപ്പോഴാണ് പിഴവ് മനസിലായത്.
ആരാണ് വോട്ട് ചെയ്യാതെ പോയതെന്ന് വ്യക്തമല്ല. വോട്ടർ വോട്ടിംഗ് യന്ത്രത്തിൽ വിരൽ അമർത്തിയിട്ടും വോട്ട് വീഴാതിരുന്നതാണോയെന്നും വ്യക്തമല്ല. ഉദ്യോഗസ്ഥർ വിവരം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും സ്ഥാനാർത്ഥികളുടെ പോളിംഗ് ഏജന്റുമാരിൽ നിന്നും സത്യവാംഗ്മൂലം എഴുതി വാങ്ങിയുമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |