
കോതമംഗലം: സ്‌കൂൾ കോമ്പൗണ്ടിന്റെ സംരക്ഷണഭിത്തിയിലെ മാളത്തിൽ ഒളിച്ച മലമ്പാമ്പിനെ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് പിടികൂടി. കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്‌കൂളിന്റെ സമീപത്തുനിന്നുമാണ് പാമ്പിനെ പിടികൂടിയത്. മതിൽക്കെട്ടിനോട് ചേർന്നുള്ള തോട്ടിലൂടെ എത്തിയ മലമ്പാമ്പാണ് മതിൽക്കെട്ടിന്റെ മാളത്തിൽ കയറിയത്. മാളം ചെറുതായതിനാൽ പാമ്പിന്റെ വാൽഭാഗം പുറത്തുതന്നെ ആയിരുന്നു. വനംവകുപ്പിന്റെ ആർ.ആർ.ടി സംഘവും നാട്ടുകാരും വാലിൽപിടിച്ചുവലിച്ച് പാമ്പിനെ പുറത്തുചാടിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. പിന്നീടാണ് മതിൽക്കെട്ട് പൊളിച്ച് പാമ്പിനെ പിടികൂടാൻ തീരുമാനിച്ചത്. ജെ.സി.ബി ഉപയോഗിച്ച് സ്‌കൂൾ ഗ്രൗണ്ടിലെ മണ്ണ് നീക്കുകയായിരുന്നു. പിന്നീട് ആർ.ആർ.ടി. അംഗം പാമ്പിനെ പിടികൂടുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |