SignIn
Kerala Kaumudi Online
Monday, 01 June 2026 5.04 AM IST

മെമ്പർഷിപ്പ് വിതരണം

katf

മൂവാറ്റുപുഴ: മദ്യവും മയക്കുമരുന്നുകളും സിന്തറ്റിക് ലഹരിവസ്തുക്കളുമുൾപ്പെടെയുള്ള മാരക സാമൂഹിക വിപത്തുകൾ സമൂഹത്തിൽ വ്യാപകമായി പടർന്നു പിടിക്കുന്നത് ആശങ്കാജനകമാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. ലഹരിക്കെതിരെ സർക്കാർ നടപ്പാക്കുന്ന ‘തൂഫാൻ’ പോലുള്ള ബോധവത്കരണ-പ്രതിരോധ പദ്ധതികളെ പൊതുസമൂഹം ഒന്നടങ്കം ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) മൂവാറ്റുപുഴ സബ് ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കബീർ പി. എ. അദ്ധ്യക്ഷനായി. കദീജ കെ. എം, നാസിയ ഷെരീഫ്, സുഹൈൽ നെല്ലിക്കുഴി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL