
കൊച്ചി: ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ തടഞ്ഞുവച്ച എൽ.ഡി.എഫ് സർക്കാരിനെതിരെ കഴിഞ്ഞ 10 വർഷമായി സ്കൂൾ പാചക തൊഴിലാളികൾ നടത്തിവന്ന സമരം അവസാനിപ്പിക്കുകയാണെന്ന് എച്ച്.എം.എസ് അഖിലേന്ത്യ സെക്രട്ടറി തമ്പാൻ തോമസ് പറഞ്ഞു. കേരള സ്‌കൂൾ പാചക തൊഴിലാളി സംഘടന ( എച്ച്.എം.എസ് ) സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് കെ. ശശികുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടോമി മാത്യു, സംഘടന സെക്രട്ടറി ജി. ഷാനവാസ്, തേറമ്പിൽ ശ്രീധരൻ, ടി.കെ. ബാലഗോപാൽ, റോസി റപ്പായി, ഒ.പത്മനാഭൻ, പി.എം. ഷംസുദ്ദീൻ, ഓമന ശിവൻ, എ.ജി. മുകേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |