
കൊച്ചി: രാഷ്ട്രീയക്കാരനപ്പുറം പരിസ്ഥിതി പ്രവർത്തകൻ, ദാർശനികൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ കേരളീയ പൊതുമണ്ഡലത്തിൽ ആഴത്തിൽ മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു എം.പി. വീരേന്ദ്രകുമാറിന്റേതെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ. ആർ.ജെ.ഡി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം.പി വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം എറണാകുളം ഫ്രൈഡേ ക്ലബ്ബ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഷറഫ് ചെങ്ങമനാട് അദ്ധ്യക്ഷത വഹിച്ചു. ജോസ് പുത്തൻവീട്ടിൽ, എ.ശ്രീധരൻ, എ.എ. ബാവ, ബിനു ചന്ദ്രശേഖരൻ,ടോണി മണിയൻകോട്, ദുർഗ്ഗ പ്രസാദ്, റോയി ബി തച്ചേരി, ദേവി അരുൺ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |