SignIn
Kerala Kaumudi Online
Monday, 01 June 2026 5.04 AM IST

പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാമ്പ്

padam

കൊച്ചി: വടുതല ഒരുമ റസിഡന്റ്‌സ് അസോസിയേഷൻ കൊച്ചിൻ പെറ്റ് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് സംഘടിപ്പിച്ചു. വടുതല പാലത്തിന് സമീപമുള്ള ഓപ്പൺ ജിം പാർക്കിൽ നടന്ന ക്യാമ്പ് ഡിവിഷൻ കൗൺസിലർ ഹെന്റി ഓസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വളർത്തുമൃഗങ്ങൾക്ക് വാക്‌സിൻ നൽകുന്നത് പരിഷ്‌കൃത സമൂഹത്തിന് അത്യന്താപേക്ഷിതമായ പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. പെറ്റ് സെന്റർ ഡയറക്ടർ ഡോ. സൂരജ്, ഒരുമ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജിത സദാനന്ദൻ, സെക്രട്ടറി അലീസ് തോമസ്, ട്രഷറർ മേരി ജോർജ്, ജോയിന്റ് സെക്രട്ടറി കെ.പി. രതീഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL