SignIn
Kerala Kaumudi Online
Monday, 01 June 2026 5.04 AM IST

പ്രധാനമന്ത്രി രാജ്യത്തിന് പരിചയപ്പെടുത്തുമ്പോൾ, സജി വാളാശേരിയും ശിഷ്യരും പെരിയാർ ഓളപ്പരപ്പിൽ

swimming

ആ​ലു​വ​:​ ​ആ​ലു​വ​യി​ലെ​ ​സൗ​ജ​ന്യ​ ​നീ​ന്ത​ൽ​ ​പ​രി​ശീ​ല​ക​ൻ​ ​സ​ജി​ ​വാ​ളാ​ശേ​രി​യെ​ ​മ​ൻ​ ​കി​ ​ബാ​ത്തി​ലൂ​ടെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​രാ​ജ്യ​ത്തി​ന് ​പ​രി​ച​യ​പ്പെ​ടു​ത്തു​മ്പോ​ഴും​ ​സ​ജി​യും​ ​ശി​ഷ്യ​രും​ ​പെ​രി​യാ​റി​ൽ​ ​മെ​ഗാ​ ​ക്രോ​സിം​ഗി​ലാ​യി​രു​ന്നു.​ ​സ​ജി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ 17​-ാ​മ​ത് ​വ​ർ​ഷ​ത്തെ​ ​സൗ​ജ​ന്യ​ ​നീ​ന്ത​ൽ​ ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​സ​മാ​പ​ന​ദി​ന​മാ​യ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 400​ ​പേ​രാ​ണ് ​മെ​ഗാ​ ​ക്രോ​സിം​ഗി​ന്റെ​ ​ഭാ​ഗ​മാ​യ​ത്.
​ ​ഇ​തി​നി​ട​യി​ലാ​ണ് ​മ​ൻ​ ​കി​ ​ബാ​ത്തി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​സ​ജി​ ​വാ​ളാ​ശേ​രി​യെ​ ​കു​റി​ച്ച് ​പ​രാ​മ​ർ​ശി​ച്ച​ ​വി​വ​രം​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​റി​യി​ക്കു​ന്ന​ത്.​ ​ഇ​തോ​ടെ​ ​പെ​രി​യാ​റി​ന്റെ​ ​തീ​ര​ത്ത് ​സ​ന്തോ​ഷം​ ​അ​ല​ത​ല്ലി.​ 15,000​ത്തി​ലേ​റെ​ ​പേ​രെ​ ​സൗ​ജ​ന്യ​മാ​യി​ ​നീ​ന്ത​ൽ​ ​പ​രി​ശീ​ലി​പ്പി​ച്ച​ ​സ​ജി​യു​ടെ​ ​സേ​വ​ന​സ​ന്ന​ദ്ധ​ത​യെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​അ​ഭി​ന​ന്ദി​ക്കു​ക​യാ​യി​രു​ന്നു.
ഏ​ലൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​അ​ഞ്ച് ​വ​യ​സു​കാ​ര​ൻ​ ​പ്ര​യാ​ഗ് ​മു​ത​ൽ​ 70​കാ​ര​ൻ​ ​ആ​ലു​വ​ ​സ്വ​ദേ​ശി​ ​സ്റ്റാ​ൻ​ലി​ ​വ​രെ​ ​ഇ​ന്ന​ലെ​ ​പെ​രി​യാ​റി​നെ​ ​കീ​ഴ​ട​ക്കു​ന്ന​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി.​ ​ന​വം​ബ​ർ​ ​ഒ​ന്നി​ന് ​ആ​രം​ഭി​ച്ച​ ​ബാ​ച്ചി​ന്റെ​ ​പ​രി​ശീ​ല​നം​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​മെ​ഗാ​ ​ക്രോ​സിം​ഗ് ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​
ഒ​രു​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​ര​മാ​ണ് ​ഒ​രേ​ ​യൂ​ണി​ഫോ​മി​ൽ​ ​നീ​ന്തി​ ​മെ​ഗാ​ ​ക്രോ​സിം​ഗ് ​ന​ട​ത്തി​യ​ത്.​ 17​-ാം​ ​വ​ർ​ഷം​ 3620​ ​പേ​ർ​ ​പ​രി​ശീ​ല​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​ഒ​രു​ ​ദി​വ​സം​ 912​ ​പേ​ർ​ ​വ​രെ​ ​നീ​ന്ത​ൽ​ ​പ​രി​ശീ​ല​ന​ത്തി​നെ​ത്തി.
ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എം.​എ.​ ​ബ്ര​ഹ്മ​രാ​ജ് ​ഫ്ളാ​ഗ് ​ഓ​ഫ് ​ചെ​യ്തു.​ ​നീ​ന്ത​ലി​ന് ​ശേ​ഷം​ ​തി​രി​കെ​ ​മ​ണ​പ്പു​റം​ ​ദേ​ശം​ ​ക​ട​വി​ൽ​ ​ന​ട​ന്ന​ ​സ​മാ​പ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ന​ട​ന്മാ​രാ​യ​ ​ബി​നു​ ​അ​ടി​മാ​ലി,​ ​സാ​ജു​ ​കൊ​ടി​യ​ൻ,​ ​കീ​ഴ്മാ​ട് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സാ​ജു​ ​മ​ത്താ​യി,​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​പി.​എം.​ ​ഹി​ജാ​സ്,​ ​നെ​ടു​മ്പാ​ശേ​രി​ ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​എ.​വി.​ ​സു​നി​ൽ,​ ​എ​ൽ​ദോ​ ​ഡേ​വി​ഡ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, SWIMMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL