
കൊച്ചി: ഡോ. ജോർജ് മരങ്ങോലിയുടെ കവിതാസമാഹാരം 'ചിരിയുടെ കതിരുകൾ’ കവി ചെമ്മനം ചാക്കോയുടെ ഭാര്യ ബേബിക്ക് നൽകി സമസ്തകേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. ടി. എസ്. ജോയി പ്രകാശനം ചെയ്തു. കാക്കനാട് ഓണം പാർക്കിൽ നടന്ന ചടങ്ങിൽ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എ. സി. കെ. നായർ അദ്ധ്യക്ഷത വഹിച്ചു. സലിം കുന്നുംപുറം, എ.സി.കെ നായർ, ഡോ. എം.സി. ദിലീപ്കുമാർ, ജോഷി ജോർജ്ജ്, പോൾ മേച്ചേരിൽ, പി.എ.ഉണ്ണിക്കൃഷ്ണൻ, രാധാകൃഷ്ണൻ സൗപർണിക, വി.എസ്. ദിലീപ് കുമാർ, അമ്പിളി തൃപ്പൂണിത്തുറ, ഹേമ ടി. തൃക്കാക്കര, ബിജോയ് ജോസ്, ഡോ. ജോർജ് മരങ്ങോലി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |