
കൊച്ചി: നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 190 എം.എൽ.ഡി കുടിവെള്ള പദ്ധതിയുടെ നിർമ്മാണം 20 ശതമാനം പൂർത്തിയായി. അടുത്തവർഷം ആഗസ്റ്റിൽ പദ്ധതി കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. അമൃത് പദ്ധതിയുടെ ഭാഗമായി 15.5 കോടി രൂപ ചെലവിൽ 15 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല ജലസംഭരണിയുടെയും 15 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല ജലസംഭരണിയുടെയും നിർമ്മാണം ഇന്നലെ ടി.ജെ.വിനോദ് എൽ.എൽ.എ നേരിട്ട് വിലയിരുത്തി. കോർപ്പറേഷൻ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാറും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |