പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡുകൾ എം.എൽ.എ ദീപക് ജോയ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോൺ റിബ്ബല്ലോ അദ്ധ്യക്ഷനായി. കൗൺസിലർമാരായ കെ. ജെ. ബേസിൽ, ലസിത പീറ്റർ, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ഗോവിന്ദൻകുട്ടി എം. വി, ഡയറക്ടർ ബോർഡ് മെമ്പർമാരായ ജസ്റ്റിൻ കവലക്കൽ, പി. ഡി. സുരേഷ്, എം.കെ. നരേന്ദ്രൻ, ടി.ആർ. ജോസഫ്, അഗസ്റ്റിൻ ജോസഫ്, അഡ്വ. ശ്യാം, ജീജാ ടെൻസൻ, ബാങ്ക് സെക്രട്ടറി ജൂലിയ മാർഗരറ്റ് ഷാ തുടങ്ങിയവർ സംസാരിച്ചു. ഉന്നത വിജയം നേടിയവർക്ക് മെമന്റോയും ക്യാഷ് അവാർഡുകളും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |