
കൊച്ചി: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കായി എറണാകുളം ജില്ലാ മിഷന് 6.74 കോടി രൂപ അനുവദിച്ചു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം രണ്ടാം ഗഡുവായാണ് തുക അനുവദിച്ചത്. സംസ്ഥാനത്താകെ 93.6 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 14 ജില്ലാ മിഷനുകൾക്കായി ആകെ 80.04 കോടി രൂപയാണ് രണ്ടാം ഗഡുവിൽ നിന്നും വിതരണം ചെയ്തത്. ഇതിൽ മലപ്പുറം (8.09 കോടി), പാലക്കാട് (7.58 കോടി), തൃശൂർ (7.03 കോടി) എന്നീ ജില്ലകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തുക ലഭിച്ച ജില്ലകളിൽ ഒന്നാണ് എറണാകുളം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |