
കൊച്ചി: റീജണൽ സ്പോർട്സ് സെന്റർ സംഘടിപ്പിച്ച യോനക്സ് സൺസ് ആൾ ഇന്ത്യ സീനിയർ റാങ്കിംഗ് ബാഡ്മിന്റൺ ടൂർണമെന്റിലെ വിജയികൾക്ക് കായിക മന്ത്രി അഡ്വ. ഒ.ജെ ജനീഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ചിത്തിരേഷ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ടി.ജെ വിനോദ്, ടോണി ചമ്മിണി, മുഹമ്മദ് ഷിയാസ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എസ്.എ.എസ് നവാസ്, അനിൽ അമ്പലക്കര, ജോർജ് തോമസ്, രാജേഷ് ശേഖർ, കെ.ബി രാജേഷ്, ദീപ്തി മേരി വർഗീസ് എന്നിവർ പങ്കെടുത്തു. മുഹമ്മദ് താരീഖ്, ഹാരി റാഫേൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |