
തൃപ്പൂണിത്തുറ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 26, 27, 28 തീയതികളിൽ തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്ര മൈതാനിയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെയും കേരളത്തിലെ ഏറ്റവും വലിയ ലൈറ്റ് ആൻഡ് സൗണ്ട് ഉപകരണങ്ങളുടെ പ്രദർശന വിപണന മേളയായ കൊച്ചിൻ എക്സ്പോയുടെയും ഭാഗമായി ജില്ലാ സമ്മേളന സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം നടന്നു. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. കെ. സത്താർ അദ്ധ്യക്ഷനായി. ബിജു ബി, പി. കെ. നസീർ, തമ്പി നാഷണൽ, സജീവൻ സാബു, ഷാജി ശങ്കേഴ്സ് എന്നിവർസംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |