SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.11 AM IST

കൊച്ചി റംബുട്ടാൻ കോൺക്ലേവ്

ramboottan-conclave

കൂത്താട്ടുകുളം: റംബുട്ടാൻ പഴങ്ങളുടെ മൂല്യവർദ്ധനവും കയറ്റുമതിയും ലക്ഷ്യമാക്കി റംബുട്ടാൻ ആൻഡ് മാംഗോസ്റ്റീൻ ഫാർമേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച കൊച്ചി റംബുട്ടാൻ കോൺക്ലേവ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ​അസോസിയേഷൻ പ്രസിഡന്റ് എം.സി. സാജു അദ്ധ്യക്ഷനായി. മന്ത്രി ടി. സിദ്ദിഖ്, സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് എന്നിവർ ഓൺലൈനായി ആശംസകളറിയിച്ചു. നൂതന കൃഷിരീതികൾ, വിള പരിപാലനം, കീട-രോഗ നിയന്ത്രണം, മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവയെക്കുറിച്ച് സെഷനുകൾ നടന്നു. റംബുട്ടാൻ കൃഷിയിൽ വ്യക്തിമുദ്ര പതിപ്പിച്ച കർഷകരെ ആദരിച്ചു. ലിന്റോ വർഗീസ്, ബേബി പയ്യപ്പിള്ളി, റോയ് ജോസഫ്, സുബിൻ ജോസഫ്, ജിന്നെറ്റ് മാത്യു എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL