
ചോറ്റാനിക്കര: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബി.ജെ.പി ചോറ്റാനിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. ഗുരുമണ്ഡപത്തിന് സമീപത്ത് ബി.ജെ.പി എറണാകുളം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.എം. സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം യാത്ര സമാപിച്ചു. സമാപന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ടി.കെ. പ്രശാന്ത് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സിജു ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം പി.കെ. സജോൾ, ജില്ലാ സെക്രട്ടറി അംബിക ചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.എസ്. പ്രദീപ്, ടി.ജി. അജികുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |