
ചങ്ങനാശേരി : കെ.ചന്ദ്രശേഖരന്റെ 20-ാം ചരമ വാർഷിക ദിനത്തിൽ ആർ.ജെ.ഡി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണസമ്മേളനം നടത്തി. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി സി.ചീരഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോൺ മാത്യുമൂലയിൽ, സുരേഷ് പുഞ്ചക്കോട്ടിൽ, ഇ.ഡി ജോർജ്, ലാൽ പ്ലാം തോപ്പിൽ, ജിജു കെ.തോമസ്, റെജിമാത്യു, സിംസൺ ഒറ്റപ്ലാക്കൽ, വിജയൻ കുളങ്ങര എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |