SignIn
Kerala Kaumudi Online
Sunday, 16 August 2026 2.49 AM IST

53ാം വയസിൽ റോബിൻ ജേക്കബ് ഫ്രീഡം റണ്ണിൽ ഓടിയത് 53 കിലോമീറ്റർ

mala-robin-freedom-run

മാള : മാള പള്ളിപ്പുറം ചക്കാലക്കൽ റോബിൻ ജേക്കബിന് ഇന്നലത്തെ ദിവസം മറക്കാനാകാത്തത് ആയിരുന്നു. ഇന്നലെ 53-ാമത് ജന്മദിനമായിരുന്നു. കൂടാതെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം. സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിയിൽ ഐക്യദാർഢ്യവുമായി ഫ്രീഡം റണ്ണിന്റെ ഭാഗമായി 53 കിലോമീറ്റർ ഓട്ടത്തിന്റെ പൂർത്തീകരണം എന്നിങ്ങനെ പിറന്നാൾ ദിനം നാടിനൊപ്പം ആഘോഷിച്ചു. ഇന്നലെ പുലർച്ചെ ഒന്നിന് പ്രിയപ്പെട്ട സ്ഥലമായ മാള പള്ളിപ്പുറം സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത് നടത്തിയ ഓട്ടത്തിന്റെ സമാപന വേദി ആയതും പള്ളിയങ്കണം തന്നെയാണ്. കൊടകര, പുതുക്കാട് മേഖലകളിലെ ദേവാലയങ്ങൾ പിന്നിട്ട് രാവിലെ ഏഴോടെ തിരികെയെത്തി. നോമ്പുകാലത്ത് വിവിധ പള്ളികളിലൂടെ റോബിൻ ഓടി സഞ്ചരിച്ചത് 643 കിലോമീറ്ററുകളാണ്. 40 പള്ളികളിലാണ് ഓടിയെത്തിയത്. വയറുകുറക്കുന്നതിനായി ആരംഭിച്ച ഓട്ടം പിന്നീട് മാരത്തണായി തിരിയുകയായിരുന്നു. 75ാം സ്വാതന്ത്ര്യദിനത്തിലും 79.88 കിലോമീറ്റർ ഓടി റോബിൻ ശ്രദ്ധ നേടിയിരുന്നു. 2019 ലാണ് ഇത്തരത്തിൽ ഓട്ടം ആരംഭിച്ചത്. 2022 ൽ കോഴിക്കോട് നടന്ന സംസ്ഥാന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം, വെള്ളി മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. കൊച്ചി സ്‌പൈസ്‌കോസ്റ്റ് മാരത്തൺ, യു.എസ്.ടി മാരത്തൺ, കൊല്ലം ഡി.ബി.എം, ചെറായ് മാരത്തൺ തുടങ്ങീ കേരളത്തിലെ വിവിധ ജില്ലകളിൽ നടത്തി വരുന്ന ഫുൾ മാരത്തൺ, ഹാഫ് മാരത്തണുകൾ, മിനി മാരത്തണുകൾ എന്നിവയിൽ പങ്കെടുത്ത് മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ 3 വർഷങ്ങളിൽ ദേശീയ സിവിൽ സർവീസ് അത്‌ലറ്റിക്‌സ് ടൂർണ്ണമെന്റിൽ കേരള ടീമിനെ പ്രതിനിധികരിച്ച് പങ്കെടുത്തിട്ടുണ്ട്. കേരള മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മൽസരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ക്വിസ് മൽസരംഗത്ത് മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിൽ ധനകാര്യവകുപ്പിൽ അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണിപ്പോൾ. ഭാര്യ : സിജി. മക്കൾ : എവിറ്റ്, ഇവാനിയ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL