ഫറോക്ക്: ഫാറൂഖ് കോളേജ് അറബിക്, ഇസ്ലാമിക് ഹിസ്റ്ററി വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച പൂർവ അദ്ധ്യാപക, വിദ്യാർത്ഥി സംഗമം കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എ. ആയിഷ സ്വപ്ന ഉദ്ഘാടനം ചെയ്തു. വിവിധ അവാർഡുകൾ കോളേജ് പ്രിൻസിപ്പൽ സമ്മാനിച്ചു. ഡോ. മുഹമ്മദ് ആബിദ് യു.പി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം. മൊയ്തീൻകുട്ടി, പ്രൊഫ. എം. മുഹമ്മദ്, നബീൽ അക്ബർ തുടങ്ങിയവരുടെ അനുസ്മരണ പ്രഭാഷണം പ്രൊഫ. കെ.ടി ഹംസ, ഡോ. ടി.പി മുഹമ്മദ് അബ്ദുൽ റഷീദ്, ഡോ. ടി.എ മുഹമ്മദ് എന്നിവർ നടത്തി. ഡോ. കെ.എം മുഹമ്മദ്, പ്രൊഫ. എം.എ ഫരീദ്, ഡോ. എ.പി മൈമൂനത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |