
കിഴക്കമ്പലം: മലയിടംതുരുത്ത് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച സഹകരണ സൂപ്പർ മാർക്കറ്റും കോ ഓപ്പ് മാർട്ട് പച്ചക്കറി വിപണന കേന്ദ്രവും കൺസ്യൂമർഫെഡ് ചെയർമാൻ അഡ്വ. പി.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.എം. ഏലിയാസ് അദ്ധ്യക്ഷനായി. കുന്നത്തുനാട് അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ.ആർ. പ്രവീൺ, ബാങ്ക് മുൻ പ്രസിഡന്റ് ടി.ടി. വിജയൻ, കിഴക്കമ്പലം പഞ്ചായത്ത് അംഗങ്ങളായ ഷൈബി സുഗതൻ, സബിത അലിയാർ, മെയ് മോൾ മത്തായി, പി.കെ. മഞ്ജു, ബാങ്ക് വൈസ് പ്രസിഡന്റ് ബെന്നി മാത്യു, ബാങ്ക് ഡിജിറ്റൽ മാർക്കറ്റിംഗ് കൺസൾട്ടന്റ് ശരത്, സെക്രട്ടറി കെ.വി. സിബി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |