
പറവൂർ: കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം മാഞ്ഞാലി സഹകരണ ബാങ്കിൽ മന്ത്രി വി.ഇ. അബ്ദുൾഗഫൂർ നിർവഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ പി.എം. ഇസ്മയിൽ അദ്ധ്യക്ഷനായി. കാർഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് അംഗം ടി.എ. നവാസ് ആദ്യവില്പന നടത്തി. ത്രിവേണി ഇക്കോഫ്രണ്ട്ലി നോട്ടുബുക്കുകളുടെ ലോഞ്ചിംഗ് പറവൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.എം. ശശി നിർവഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുകാട്, ടി.എ. മുജീബ്, വിജി ജോളി, ആർ. ശിവകുമാർ, മേരി പാപ്പച്ചൻ, സാജൻ റൂസ് വെൽറ്റ്, കെ.വി. പോൾ, പി.എ. സക്കീർ, എം. സിന്ധു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |