
പെരുമ്പാവൂർ: കേരള ബ്രാഹ്മണസഭ പെരുമ്പാവൂർ ഉപസഭ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീരാമ ഭജന മഠത്തിൽ ആടിമാസ പൂരാഘോഷം നടത്തി. വിളക്ക് പൂജ, സഹസ്രനാമ അർച്ചന, കുമ്മിയാട്ടം, നിവേദ്യം, ദീപാരാധന തുടങ്ങിയവ നടന്നു. വി. രാധിക, ശാരദ എന്നിവർ സംഗീതാർച്ചന നടത്തി. എസ്. യജ്ഞേശ്വരയ്യർ, എസ്. ഗോപാലകൃഷ്ണയ്യർ, എസ്. ലക്ഷ്മണൻ എന്നിവർ പൂജകൾക്ക് കാർമ്മികത്വം വഹിച്ചു. ഉപസഭ പ്രസിഡന്റ് എൻ. രാമചന്ദ്രൻ, സെക്രട്ടറി എസ്. വൈദ്യനാഥൻ, ജ്യോതി ഗണപതി രാമൻ എന്നിവർ സംസാരിച്ചു. എസ്.ആർ. പാർവതി അമ്മാൾ, അഖില ഹരിഹര സുബ്രമണ്യയ്യർ, അന്നപൂർണ്ണി കൃഷ്ണമൂർത്തി, സംഗീതാ ശ്രീറാം, രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |