
പെരുമ്പാവൂർ: പെരുമ്പാവൂർ ബാർ അസോസിയേഷൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോടതി കോംപ്ലക്സിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.വി. ആന്റു ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (എ.എ.സി.ടി) ജഡ്ജി സ്മിതാ ജോർജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. അഡിഷണൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. എം.ജി. ശ്രീകുമാർ മുഖ്യ സന്ദേശം നൽകി. കോടതി ക്ലാർക്ക് അസോസിയേഷനെയും സ്റ്റാഫ് അസോസിയേഷനെയും പ്രതിനിധീകരിച്ച് കെ.സി. അശോകൻ, സുധീഷ് ശിവൻ, ബാർ അസോസിയേഷൻ സെക്രട്ടറി സിബി എബ്രഹാം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |