
കൂത്താട്ടുകുളം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി എറണാകുളം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് സംഘടിപ്പിച്ച തിരംഗ യാത്രയും സമ്മേളനവും സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ പി.പി. സജീവിന് ദേശീയ പതാക കൈമാറി. രാമപുരം കവലയിൽ നിന്നാരംഭിച്ച യാത്ര സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ.ടി. നടരാജൻ, അഡ്വ. സൂരജ് ജോൺ, അരുൺ പി. മോഹൻ, സംസ്ഥാന സമിതിയംഗം എം.ഡി. ദിവാകരൻ, എം.എൻ. മധു, പി.ആർ. വിജയകുമാർ, വി.എസ്. സത്യൻ, ഷീജ പരമേശ്വരൻ, റോയ് എബ്രഹാം, എൻ.ആർ. ശ്രീകുമാർ തുടങ്ങിയവർ യാത്രയിൽ അണിചേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |