
നെടുമ്പാശേരി: ഉറപ്പാക്കിയ ടിക്കറ്റെടുത്തിട്ടും സാങ്കേതിക പിഴവിനെ തുടർന്ന് ലിസ്റ്റിൽ പേരില്ലാതിരുന്നതിനാൽ കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് പോകാനെത്തിയ 48 യാത്രക്കാർ ദുരിതത്തിലായി. തിങ്കളാഴ്ച രാത്രി 9.30ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ പോകാനെത്തിയ യാത്രക്കാരാണ് ദുരിതത്തിലായത്. കോഡ് ഷെയർ പ്രകാരം എയർഇന്ത്യയുടെ വെബ് സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാം.
ഈ സൗകര്യം ഉപയോഗപ്പെടുത്തിയവരാണ് മണിക്കൂറുകളോളം ദുരിതത്തിലായത്. ഇവർ കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലിസ്റ്റിൽ പേരില്ലെന്ന് അറിയുന്നത്. തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. സാങ്കേതിക പിഴവാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഒടുവിൽ ഏതാനും യാത്രക്കാരെ എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോയി. ബാക്കി യാത്രക്കാരെ വിവിധ വിമാനങ്ങളിലായി കയറ്റിവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |