SignIn
Kerala Kaumudi Online
Thursday, 03 September 2026 3.28 AM IST

വായനാ മധുരം പുസ്തകോത്സവം

vayana

കൊച്ചി: കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിൽ 'വായനാ മധുരം' എന്ന പേരിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

രണ്ടായിരത്തോളം പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. മികച്ച വായനക്കാരായ 30 വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ ചടങ്ങിൽ സമ്മാനമായി നൽകി. സാഹിത്യകാരൻ എസ്. ജോസഫ് മുഖ്യാതിഥിയായി. ഭാരതീയ വിദ്യാഭവൻ എഡ്യുക്കേഷൻ ഓഫീസർ കെ. ഉഷ, ബി. അമ്പിളി, എഴുത്തുകാരി എൻ. അംബിക, സ്കൂൾ പ്രിൻസിപ്പൽ കല്യാണി ശ്രീകുമാർ, അസോസിയേറ്റ് പ്രിൻസിപ്പൽമാരായ പി.ജ്യോതി, എസ്. ഇന്ദു തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL