SignIn
Kerala Kaumudi Online
Thursday, 03 September 2026 3.28 AM IST

കൃഷ്ണ അനിൽകുമാറിന് ഇരട്ട സ്വർണമെഡൽ

krishna

കൊച്ചി: കോഴിക്കോട് സമാപിച്ച മോസസ് കപ്പ് ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 15 വയസിൽ താഴെയുള്ളവരുടെ "കട്ട, കുമിസെ" വിഭാഗങ്ങളിൽ കൃഷ്ണ അനിൽകുമാർ ഇരട്ട സ്വർണ മെഡൽ കരസ്ഥമാക്കി. മറ്റുസംസ്ഥാനങ്ങളിൽ നിന്നെത്തിയവരോട് മത്സരിച്ചാണ് നേട്ടംകൈവരിച്ചത്. ആലുവ മുപ്പത്തടം "അലൻ തിലക് കെൻഷോ" കരാട്ടെയിലെ പരിശീലകൻ സെൻസായി സുനിലിന്റെ ശിക്ഷണത്തിലാണ് പരിശീലനം നേടിയത്. ആലുവയില ബെവ്‌കോ ജീവനക്കാരനും മുപ്പത്തടം സ്വദേശിയുമായ അനിലിന്റെയും സംഗീതയുടെയും മകളാണ്. കടുങ്ങല്ലൂർ, ഹെറിറ്റേജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KARATTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL