
കൊച്ചി: നാഷണൽ പബ്ലിക് സ്പീക്കിംഗ് ആൻഡ് എഡ്യുക്കേഷണൽ ട്രസ്റ്റ് സംഘടിപ്പിക്കുന്ന നാഷണൽ പബ്ലിക് സ്പീക്കിംഗ് ചാമ്പ്യൻഷിപ്പ് 6ന് രാവിലെ 9 മുതൽ വൈറ്റില ആസാദിയിൽ നടക്കും.
ഫാക്‌ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.ശക്തിമണി ഉദ്ഘാടനം ചെയ്യും. ആസാദി ചെയർമാൻ പ്രൊഫ. ബി.ആർ. അജിത് മുഖ്യാതിഥിയാകും. പൊതുപ്രസംഗം, ആശയവിനിമയശേഷി, ആത്മവിശ്വാസം, നേതൃത്വപാടവം എന്നിവ വളർത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ഓർഗനൈസിംഗ് ചെയർമാൻ എൽ. ശ്രീകുമാർ പൈ, വൈസ് ചെയർമാൻ എൻ.സി. മണി, മഞ്ജു കെ.മനോഹർ, ബീന വാസ്, സജിത സെബാസ്റ്റ്യൻ, ശാരിക നായർ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |