SignIn
Kerala Kaumudi Online
Thursday, 03 September 2026 4.32 AM IST

നിയന്ത്രണം നഷ്ടപ്പെട്ട സ്കൂൾ ബസിന് രക്ഷയായി ഹിറ്റാച്ചി

accident

മൂവാറ്റുപുഴ: നാകപ്പുഴ ചാറ്റുപാറ പാറമടയ്ക്ക് സമീപം സ്‌കൂൾ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ട് നീങ്ങിയത് വൻഭീതി പരത്തി. എന്നാൽ സമീപത്തുണ്ടായിരുന്ന ഹിറ്റാച്ചി ഡ്രൈവറുടെ സമയോചിത ഇടപെടലിൽ വൻദുരന്തം ഒഴിവായി. ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം.​തൊടുപുഴ ജയ്‌റാണി സ്‌കൂളിലെ കുട്ടികളുമായെത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളെ ഇറക്കുന്നതിനായി ഡ്രൈവർ സ്കൂൾ ബസ് നിറുത്തി ഹാൻഡ് ബ്രേക്കിട്ടശേഷം പുറത്തിറങ്ങിയ സമയത്താണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ട‌പ്പെട്ട് പിന്നോട്ട് നീങ്ങിയത്. വാഹനം പിന്നോട്ട് നീങ്ങുന്നത് കണ്ട ഹിറ്റാച്ചി ഡ്രൈവർ യന്ത്രത്തിന്റെ നീളമുള്ള കൈ മുന്നോട്ട് നീട്ടി ബസിന് തടയൊരുക്കി വാഹനം പൂർണമായും നിശ്ചലമാക്കി. ഓടിക്കൂടിയെത്തിയ പ്രദേശവാസികളാണ് കുട്ടികളെ ഓരോരുത്തരെയായി സുരക്ഷിതമായി പുറത്തെത്തിച്ചത്. പിന്നീട് വാഹനവും അപകടസാദ്ധ്യതയില്ലാത്ത സ്ഥലത്തേക്ക് മാറ്റി. സമീപത്ത് നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിച്ചിരിക്കുകയായിരുന്നു ഹിറ്റാച്ചി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL