SignIn
Kerala Kaumudi Online
Thursday, 03 September 2026 3.28 AM IST

ഏകപാത്ര നാടകങ്ങളിലൂടെ ശ്രദ്ധേയയായി സിന്ധു ഉല്ലാസ്

sindu

മൂവാറ്റുപുഴ: ഒറ്റയാൾ നാടകങ്ങളിലൂടെ അഭിനയരംഗത്ത് ശ്രദ്ധേയയായി സിന്ധു ഉല്ലാസ്. അഭിനയരംഗത്ത് കൂടുതൽ പ്രതിഭകൾ എത്താത്തതും ചമയമടക്കമുള്ള കാര്യങ്ങൾക്ക് വൻതുക ചെലവഴിക്കേണ്ടി വരുന്നതുമായ സാഹചര്യത്തിലാണ് ഏകാങ്കനാടകമെന്ന ആശയം സിന്ധുവിൽ ഉടലെടുത്തത്. ഒരാളിലൂടെ അനേകം കഥാപാത്രങ്ങളെ അനായാസം അരങ്ങിലെത്തിക്കുന്ന സിന്ധു ഇതിനകം നിരവധി ഏകപാത്ര നാടകങ്ങൾ അവതരിപ്പിച്ചു.

വനിതാ സാഹിതിയുടെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാന വനിതാ നാടകോത്സവത്തിലാണ് 'പ്ലാവ് മാടൻ' അരങ്ങേറ്റം കുറിച്ചത്. നിരവധി നാടകങ്ങൾക്കിടയിൽ ഈ ഏകപാത്രനാടകം ഏറെ ശ്രദ്ധനേടി. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റായ സിന്ധു ഉല്ലാസ്, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ ഡി. ഉല്ലാസിന്റെ ഭാര്യയാണ്. തൊടുപുഴ സ്വദേശി വികാസ് ബാബു രചിച്ച നാടകം സംവിധാനം ചെയ്ത് അവതരിപ്പിക്കുകയായിരുന്നു സിന്ധു ഉല്ലാസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL