SignIn
Kerala Kaumudi Online
Monday, 25 May 2026 12.49 PM IST

മയ്യഴിയിൽ പുഷ്പ ഫല പ്രദർശനം

flower
മയ്യഴിയിൽ പുഷ്പ ഫല പ്രദർശനം

മാഹി: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പുഷ്പ ഫല പ്രദർശനം എട്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം മാഹിയിൽ വീണ്ടുമെത്തുന്നു. ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിക്കുന്ന പുഷ്പങ്ങൾ, ചെടികൾ, കായകൾ, കൃഷി ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രദർശനത്തോടൊപ്പം കൃഷിവിജ്ഞാന ക്ലാസ്സുകളും സബ്സിഡി നിരക്കിൽ ചെടികൾ, വിത്തുകൾ, വളങ്ങൾ, കൃഷി ഉപകരണങ്ങൾ എന്നിവയുടെ വിൽപനയും മേളയിലുണ്ടാകും. 40 വർഷത്തിലധികം തുടർച്ചയായി നടത്തിയ പുഷ്പമേള ചിലരുടെ പിടിവാശി കാരണം ഇല്ലാതായത് കൃഷിയെയും പുഷ്പങ്ങളെയും സ്‌നേഹിച്ചിരുന്നവർക്ക് പ്രയാസമുണ്ടാക്കിയിരുന്നു. മാഹി എം.എൽ.എയുടെ നിരന്തരമായ ഇടപെടലുകളെത്തുടർന്നാണ് ഇത്തവണ ഫെബ്രുവരി 12 മുതൽ 16 വരെ പള്ളൂർ വി.എൻ.പി. സ്‌കൂൾ ഗ്രൗണ്ടിൽ പ്രദർശനം സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, FLOWER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL