പയ്യന്നൂർ: നഗരസഭ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു. ചെയർപേഴ്സൺ കെ.വി ലളിതയുടെ അദ്ധ്യക്ഷതയിൽ കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി. സുജാത ഉദ്ഘാടനം ചെയ്തു. 2024 -25 വർഷത്തെ പദ്ധതി അവലോകനവും വികസന കാഴ്ചപ്പാടും വൈസ് ചെയർമാൻ പി.വി കുഞ്ഞപ്പൻ അവതരിപ്പിച്ചു. 2025-26 വർഷ പദ്ധതി നിർദ്ദേശങ്ങൾ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ജയ അവതരിപ്പിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി. ബാലൻ, ടി. വിശ്വനാഥൻ, ടി.പി സമീറ, കൗൺസിലർ കെ.കെ ഫൽഗുനൽ, മുൻ എം.എൽ.എ സി. കൃഷ്ണൻ, മുൻ നഗരസഭ വൈസ് ചെയർമാൻ വി. നാരായണൻ, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, പദ്ധതി കോർഡിനേറ്റർ വി.പി.സുകുമാരൻ, പ്ലാൻ ക്ലർക്ക് ടി.പി ജയപ്രകാശൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
