കണ്ണൂർ: എസ്.എൻ കോളേജിലെ 1975–77 പ്രീഡിഗ്രി ബാച്ച് അംഗങ്ങളുടെ സ്‌നേഹസംഗമം ബ്രോഡ്ബീൻ ഹോട്ടലിൽ നടന്നു. തുടർച്ചയായി സംഘടിപ്പിച്ച അഞ്ചാമത്തെ സംഗമത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ മുൻ വിദ്യാർത്ഥികൾ പങ്കാളികളായി. വീണ്ടും ഒരുമിച്ചുകൂടിയ സഹപാഠികൾ കോളേജ് കാലത്തെ മധുരസ്മരണകൾ പങ്കുവെക്കുകയും ജീവിതയാത്രയിലെ അനുഭവങ്ങൾ പരസ്പരം പങ്കിടുകയും ചെയ്തു. പഴയ സൗഹൃദങ്ങൾ വീണ്ടും പുനരുജ്ജീവിതമായി, ഹൃദയങ്ങളിൽ ആഴത്തിലുള്ള ഓർമ്മകൾ നിറഞ്ഞൊഴുകി. ജയരാജൻ, ശ്രീകുമാർ, അജയകുമാർ, വിനോദ്, അനിത സുകേഷ്, ഡോ. സുരേന്ദ്രൻ, സദാനന്ദൻ, രവി കുന്നൂൽ, ജയകൃഷ്ണൻ, കേശവൻ, സുജാത എന്നിവർ ഉൾപ്പെടെ നിരവധി അംഗങ്ങൾ നേതൃത്വം നൽകി. സ്‌നേഹവും സൗഹൃദവും നിറഞ്ഞ സംഗമം പങ്കെടുത്ത എല്ലാവർക്കും മറക്കാനാവാത്ത അനുഭവമായി മാറിയതായി അവർ അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |