SignIn
Kerala Kaumudi Online
Monday, 11 May 2026 11.47 AM IST

ജവാഹർ ലൈബ്രറി ലിറ്റററി ഫെസ്റ്റ്

Increase Font Size Decrease Font Size Print Page
fest
ലിറ്റററി ഫെസ്റ്റ്

കണ്ണൂർ: ജവാഹർ ലാൽ നെഹ്റു പബ്ലിക്ക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ലിറ്റററി ഫെസ്റ്റിന്റെ മൂന്നാം എഡിഷൻ ജൂൺ രണ്ടാംവാരം ജവാഹർ ഓസിറ്റോറിയത്തിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം നിയുക്ത എം.എൽ.എ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് സി.വി ബാലകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ലൈബ്രറി ചെയർമാൻ എം. രത്നകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. സുധാകരൻ എം.പി, മേയർ അഡ്വ. പി. ഇന്ദിര, ജില്ലാകലക്ടർ അരുൺ കെ. വിജയൻ (രക്ഷാധികാരികൾ), അഡ്വ. ടി.ഒ മോഹനൻ (ചെയർമാൻ), നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ (ഫെസ്റ്റിവെൽ ഡയരക്ടർ), എ. രത്നകുമാർ (ജനറൽ കൺവീനർ), സുധീർ പയ്യനാടൻ, ശ്യാം സുന്ദർ (കോ. ഡയരക്ടേഴ്സ്), കെ.പി. ജയബാലൻ മാസ്റ്റർ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു.

TAGS: LOCAL NEWS, KANNUR, LITERARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL