SignIn
Kerala Kaumudi Online
Thursday, 25 June 2026 12.00 PM IST

കൈയെഴുത്ത് മാസിക പ്രകാശനം

kayyeshuth
കൈയെഴുത്ത് മാസിക പ്രകാശനം

കണിച്ചാർ: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, വായനശാല ആൻഡ് ഗ്രന്ഥാലയം, ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും കൈയെഴുത്ത് മാസിക പ്രകാശനവും നടത്തി. ബാലവേദി മെന്റർ,അനിറ്റലിബിന്റെ അദ്ധ്യക്ഷതയിൽ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീറിന് കൈയെഴുത്ത് മാസിക നൽകി ബാലവേദി അംഗങ്ങൾ പ്രകാശനം ചെയ്തു. തുടർന്ന് കൈയെഴുത്ത് മാസികയിൽ ബാലവേദി അംഗങ്ങൾ എഴുതിയ കഥയും കവിതയും യാത്രാവിവരണവും ചിത്രങ്ങളും ബാലവേദി അംഗങ്ങൾ കുടുംബ സംഗമത്തിൽ അവതരിപ്പിച്ചു. വയനാക്കളരിയിൽ പങ്കെടുത്ത മുഴുവൻ ബാലവേദി അംഗങ്ങൾക്കുമുള്ള സമ്മാന വിതരണം വായനശാല പ്രസിഡന്റ് ഒ.എ. ജോബ്, സെക്രട്ടറി ജിമ്മി അബ്രഹാം എന്നിവർ ചേർന്ന് നടത്തി. കമ്മിറ്റി അംഗങ്ങളായ പ്രമീള സുരേന്ദ്രൻ, മല്ലിക പൗലോസ്, എ.കെ. സിജി മോൾ, സനോജ് ലാസർ, സന്തോഷ് മാവേലി നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PRAKASANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL