SignIn
Kerala Kaumudi Online
Monday, 18 May 2026 5.00 AM IST

സ്മൃതി സദസ്സ് സംഘടിപ്പിച്ചു

smrithi
സ്മൃതി സദസ്സ് സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: വടക്കുമ്പാട് എസ്.എൻ പുരം ശ്രീ നാരായണ വായനശാലാ സപ്തതിയാഘോഷത്തിന്റെ ഭാഗമായി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മുകുന്ദൻ മഠത്തിൽ അദ്ധ്യക്ഷനായി. പഴയകാല പ്രവർത്തകരെ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ജനാർദ്ദനൻ ആദരിച്ചു. മെമ്പർമാരിൽ 80 വയസ്സ് കഴിഞ്ഞവരെ കതിരൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത്‌ ചോയൻ ആദരിച്ചു. പഴയകാല ലൈബ്രേറിയന്മാരെ വാർഡ് അംഗം വിനീത ആദരിച്ചു. വായനശാല അംഗങ്ങളുടെ കടമയും ചുമതലയും എന്നവിഷയത്തിൽ

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി. പ്രദീപൻ പ്രഭാഷണം നടത്തി. കലാമണ്ഡലം മഹേന്ദ്രൻ അവതരിപ്പിച്ച ഓട്ടൻ തുള്ളലും വിവിധ കലാപരിപാടികളും നടന്നു. പനോളി ആണ്ടി, രമേശൻ പനോളി, പുലപ്പാടി മനോഹരൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, SMRITHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL