SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.16 AM IST

എസ്.ടി.യു അംഗത്വ കാമ്പയിൻ

stu
സ്വതന്ത്ര തൊഴിലാളി യൂണിയൻ അംഗത്വ കാമ്പയിൻ

കണ്ണൂർ: ജൂൺ 30 വരെ നടക്കുന്ന സ്വതന്ത്ര തൊഴിലാളി യൂണിയൻ അംഗത്വ കാമ്പയിൻ മോട്ടോർ ആൻഡ് എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുൽ കരീമിന് മെമ്പർഷിപ്പ് കൂപ്പണുകൾ നൽകി എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്റ് എം.എ കരീം ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ല പ്രവത്തകസമിതിയുടെയും ഫെഡറേഷൻ ഭാരവാഹികളുടെയും സംയുക്തയോഗത്തിൽ ജില്ലാ പ്രസിഡന്റ് ആലിക്കുഞ്ഞി പന്നിയൂർ അദ്ധ്യക്ഷത വഹിച്ചു. പി. ഹംസ ഹാജി, പി.പി നാസർ, സി. അബ്ദുൽറസാക്ക്, എ.പി മുഹമ്മദ് അഫ്സൽ, എ ശാക്കിർ, എ.പി ഇബ്രാഹിം, ടി.കെ ബഷീർ, എം. മൈമൂനത്ത്, മുസ്തഫ ആയാർ, പി. അബ്ദുൽ ശുക്കൂർ, കെ.പി ജാഫർ സംസാരിച്ചു. എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി അബ്ദു മൂന്നാംകുന്ന് സ്വാഗതവും ട്രഷറർ പി.കെ സീനത്ത് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, STU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL