പയ്യാവൂർ: ജൂൺ 6ന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കണ്ണൂർ എ.ആർ ക്യാമ്പിലെ സഭാ ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സമ്മേളന കൺവീനർ പദ്മനാഭൻ ഇരിട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ദിലീപ് ബാലക്കണ്ടി ആമുഖഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് മുഖ്യാതിഥിയായിരുന്നു. മേഖലാപ്രതിനിധികളായ പ്രഭാകരൻ, ജോൺസൺ തുടിയൻപ്ലാക്കൽ, ടി.വി കുഞ്ഞിരാമൻ, ടി. ഉണ്ണികൃഷ്ണൻ, പി.കെ രാമചന്ദ്രൻ, പി.കെ ലൂക്കോസ്, കെ. കുഞ്ഞികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി.വി കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. വിവിധ പരിപാടികളുടെ നടത്തിപ്പിനായി 101 അംഗ സമിതിയാണ് രൂപീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |