SignIn
Kerala Kaumudi Online
Saturday, 20 June 2026 4.14 AM IST

എൻ.ജി.ഒ യൂണിയൻ പ്രതിഷേധിച്ചു

ngo-union
എൻ.ജി.ഒ യൂണിയൻ പ്രതിഷേധം

കണ്ണൂർ: ഇറിഗേഷൻ വകുപ്പിൽ സംസ്ഥാന വ്യാപകമായി ജീവനക്കാരെ യാതൊരു മാനദണ്ഡവും ഇല്ലാതെ അന്യായമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഇറിഗേഷൻ ഓഫീസിനു മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു. യൂണിയൻ പ്രവർത്തകരായ എം. അർജുൻ, പി.വി മിഥിലേഷ്, കെ.കെ സ്മിത എന്നിവരെയാണ് യാതൊരു മാനദണ്ഡവുമില്ലാതെ വിദൂര ജില്ലകളിലേക്ക് അന്യായമായി സ്ഥലം മാറ്റിയത്. ഭരണാനുകൂല സംഘടനകളുടെ തിട്ടൂരത്തിനനുസരിച്ച് നടത്തുന്ന ഇത്തരം സ്ഥലമാറ്റങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ജീവനക്കാരിൽ ഉയർന്നുവരുന്നത്. കണ്ണൂർ ജില്ലാ ഇറിഗേഷൻ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം കേരള എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി.വി പ്രജീഷ്, കെ. ഷീബ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, NGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL