SignIn
Kerala Kaumudi Online
Saturday, 20 June 2026 2.13 AM IST

'ബഡ്ജറ്റിൽ ഇരിങ്ങാലക്കുടയ്ക്ക് 300 കോടിയിലേറെ രൂപയുടെ പദ്ധതികൾ'

ഇരിങ്ങാലക്കുട: സംസ്ഥാന ബഡ്ജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 300 കോടിയിലധികം രൂപ വകയിരുത്തിയതായി തോമസ് ഉണ്ണിയാടൻ എം.എൽ.എ. നഗരസഭാ ബസ് സ്റ്റാൻഡ് ആധുനിക രീതിയിൽ നിർമ്മിക്കുന്നതിന് 10 കോടി രൂപയും ജനറൽ ആശുപത്രിയിൽ ആധുനിക ഉപകരണങ്ങൾ വാങ്ങാൻ 50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച മുഴുവൻ പ്രവൃത്തികളും തുക സഹിതം ഇത്തവണത്തെ ബ‌ഡ്ജറ്റിലും ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി.

മറ്റ് പ്രധാന പദ്ധതികൾ:

1. ആളൂരിൽ സർക്കാർ കോളേജ്, ആളൂർ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം.

2. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എം.ആർ.ഐ, സി.ടി. സ്‌കാൻ സൗകര്യം.

3. ആനന്ദപുരത്ത് സ്മാർട്ട് വില്ലേജ് ഓഫീസ്, ആനന്ദപുരംനമ്പ്യാങ്കാവ് റോഡ് വീതി കൂട്ടൽ.

4. ആളൂർ, കൊമ്പിടിഞ്ഞമാക്കൽ കവല നവീകരണം,​ നടവരമ്പ് ചിറവളവ് നേരെയാക്കൽ.

5. നന്ദി കനാൽ പാലം സ്ലൂയിസ് കം ബ്രിഡ്ജ് നിർമ്മാണം, പടിയൂർ കൂത്തുമാക്കൽ ഷട്ടർ നിർമ്മാണം.

6. കാട്ടൂർ സി.എച്ച്.സി, ഇരിങ്ങാലക്കുട വെറ്ററിനറി ആശുപത്രി എന്നിവയ്ക്ക് പുതിയ കെട്ടിടം.

7. ആളൂർ കദളിച്ചിറ ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതി, ഇരിങ്ങാലക്കുട മാർക്കറ്റ് നവീകരണം.

8. കെ.എസ്.ആർ.ടി.സി.യിൽ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL