
പാലാ: സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ സർഗ്ഗം ബുക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനവാരാചരണ പരിപാടികളുടെ ഉദ്ഘാടനം ഫാ.ബോബി ജോസ് കട്ടികാട് നിർവഹിച്ചു. വിദ്യാർത്ഥികളുമായുള്ള മുഖാമുഖ സംഭാഷണത്തിലൂടെ എഴുത്ത് ജീവിതത്തെക്കുറിച്ചും വായനയെക്കുറിച്ചുമുള്ള അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ.റ്റോജി തോമസ്, വൈസ് പ്രിൻസിപ്പൽ റവ.ഡോ.സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ.ഫാ.മാത്യു ആലപ്പാട്ടുമേടയിൽ, ഫാ.ജൂബിൻ ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു. ബുക്ക് ക്ലബ്ബ് കോർഡിനേറ്റർ സിജു ജോസഫ്, ടെസി പ്രിൻസ്, ബിൽഹ എ.എസ്, ശ്രേയസ്, ദിയാ മേരി മാത്യു, ജോസഫ് ജോൺ, പാർവ്വതി പ്രേംജിത്ത്, നയന ക്രിഷ്ണ, കാളിദാസൻ എൻ.ജെ, സിസ്റ്റർ ജിന്റു ജയാസ് തുടങ്ങിയവർ നേതൃത്വം നല്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |