SignIn
Kerala Kaumudi Online
Saturday, 20 June 2026 2.10 AM IST

'തമിഴ്നാട് നിലപാട് കേരള വിരുദ്ധം"

തൊടുപുഴ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന തമിഴ്നാട് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ നിലപാട് ഫെഡറൽ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കേരള സർക്കാർ ശക്തമായ നിലപാട് എടുക്കണമെന്നും മുല്ലപ്പെരിയാർ ജനസംരക്ഷണസമിതി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. 'പുതിയ അണക്കെട്ട് കേരളത്തിന്റെ രക്ഷ' എന്ന ആവശ്യം ഉന്നയിച്ച് കേരളത്തിലെ എം.എൽ.എ.മാർ, പാർലമെന്റ് അംഗങ്ങൾ എന്നിവർക്ക് നിവേദനം നൽകാനും ജൂലായ് എട്ടിന് സെക്രട്ടറിയേറ്റ് ധർണ നടത്താനും തീരുമാനിച്ചു. ചെയർമാൻ അഡ്വ. റോയ് വാരികാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.ടി. ശ്രീകുമാർ, പി. ആർ.ഒ. ഷിബു. കെ. തമ്പി, ഖാലിദ് സഖാഫി, സംഗീത വിശ്വനാഥൻ, സി.എ. ജോയ്, അഡ്വ. ശാന്താറാം തോളൂർ, കെ.പി. ചന്ദ്രൻ, ശ്രീരാജ് ചിറ്റക്കാട്ട്, ടി.ജി. കല്ലൻ, സന്തോഷ് കൃഷ്ണൻ, ബെന്നി കോട്ടപ്പുറം, അരുൺരാജ് പൂയപ്പള്ളി, ഡോ. റോബിൻ മാത്യു, രാഖി സക്കറിയ, രവി പോറ്റി, ഷാജി ഫിലിപ്പ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL