SignIn
Kerala Kaumudi Online
Saturday, 20 June 2026 4.14 AM IST

എക്‌സെലൻഷ്യ വിജയോത്സവം

vijayo
എക്‌സെലൻഷ്യ' കോർപ്പറേറ്റ് തല വിജയോത്സവം 2026 ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ളാനി ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെയും കാത്തലിക് ടീച്ചേർസ് ഗിൽഡിന്റെയും ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കുന്ന 'എക്‌സെലൻഷ്യ' കോർപ്പറേറ്റ് തല വിജയോത്സവം 2026 ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളേജിൽ നടന്നു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ളാനി ഉദ്ഘാടനം ചെയ്തു. നാല് സെഷനുകളായി നടന്ന വിജയോത്സവത്തിൽ വികാരി ജനറാൾമാരായ സെബാസ്റ്റ്യൻ പാലാക്കുഴി, ആന്റണി മുതുകുന്നേൽ, വിമൽ ജ്യോതി സ്ഥാപനങ്ങളുടെ ചെയർമാൻ ഫാദർ ജെയിംസ് ചെല്ലങ്കോട്ട്, കോർപ്പറേറ്റ് മാനേജർ ഡോ. സോണി വടശ്ശേരിൽ തുടങ്ങിയവർ മുഖ്യാതിഥികളായി. 1200 വിദ്യാർത്ഥികളെയും ഉന്നതവിജയം കരസ്ഥമാക്കിയ സ്‌കൂളുകളെയും ആദരിച്ചു. ബെസ്റ്റ് സ്‌കൂൾ അവാർഡുകൾ, ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്‌കൂളുകൾ, സബ്‌ജെക്ട് ടോപ്പേഴ്സ് എന്നിവർക്കും അവാർഡുകൾ വിതരണം ചെയ്തു. ടീച്ചേർസ് ഗിൽഡ് പ്രതിനിധികൾ പരിപാടിക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, VIJAYOTSAVOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL