കണ്ണൂർ: എം.എസ്.എഫ് സ്‌കൂൾ മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാതല ഉദ്ഘാടനം പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. എം.എസ്.എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് യൂനുസ് പടന്നോട്ട് പ്ലസ് ടു വിദ്യാർത്ഥിനി അഫീഫക്ക് നൽകി ഉദ്ഘാടനം ചെയ്തു. കേരള സർക്കാറിന്റെ ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് സ്‌കൂളിന് മുന്നിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ റാലി പെരിങ്ങോം ടൗണിൽ സമാപിച്ചു. ലഹരി മാഫിയയെ ഇല്ലാതാക്കാനുള്ള സർക്കാരിന്റെ എല്ലാ പ്രവർത്തങ്ങൾക്കും എം.എസ്.എഫിന്റെ പിന്തുണയുണ്ടാവുമെന്ന് നേതാക്കൾ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി റംഷാദ്, ട്രഷറർ അനസ്, മുസ്തഫ പൊന്നമ്പാറ, അൻവർ ഷക്കീർ, സക്കീർ താറ്റ്യേരി, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ ഫായിസ് കുപ്പം, റംഷാദ് റബ്ബാനി, ആദിൽ ഹാജിമുക്ക്, മുബാറക് പെരിങ്ങോം, ഉനൈസ് കൂടാളി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |