SignIn
Kerala Kaumudi Online
Saturday, 20 June 2026 4.13 AM IST

അന്താരാഷ്ട്ര യോഗ ദിനാഘോഷം

yoga
യോഗ ദിനാഘോഷം

കാഞ്ഞങ്ങാട്: യോഗ അസോസിയേഷൻ ഓഫ് കാസർകോടും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും കേരളഗ്രാമീൺ ബാങ്ക് മഡിയൻ ബ്രാഞ്ചും സംയുക്തമായി അലാമിപ്പള്ളി മിനി ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ ഉച്ചയ്ക്ക് 3ന് യോഗ ദിനം വിപുലമായ പരിപാടികളോടെ ആചാരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 300 ഓളം യോഗ അദ്ധ്യാപകർ അണിനിരക്കുന്ന യോഗ പ്രദർശനവും നടക്കും. പ്രതിഭാധനരായ കുട്ടികൾ അവതരിപ്പിക്കുന്ന യോഗ ഡാൻസും ഉണ്ടാകും. പൊതുജനങ്ങളടക്കം 500 പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. നഗരസഭാ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ലതാ ബാലകൃഷ്ണൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഹമൂദ് മുറിയനാവി, കൗൺസിലർ സേതുകുന്നുമ്മൽ, ജോയിന്റ് സെക്രട്ടറി പി.വി ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം എ.വി ഉണ്ണി സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, YOGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL