SignIn
Kerala Kaumudi Online
Saturday, 20 June 2026 4.14 AM IST

വ്യാപാരി വ്യവസായി സമിതി സ്ഥാപക ദിനാചരണം

vyapari
ശുചീകരണ പ്രവർത്തനം മഹമൂദ് മുറിയനാവി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സംസ്ഥാന വ്യാപാരി വ്യവസായി സമിതി സ്ഥാപക ദിനത്തിന്റെയും സംസ്ഥാന സമ്മേളനത്തിന്റെയും ഭാഗമായി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി. കുശാൽനഗർ റെയിൽവേ ഗേറ്റ് പരിസരത്തു നിന്നും ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ കാഞ്ഞങ്ങാട് നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷനും വ്യാപാരി സമിതി കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റുമായ മഹമൂദ് മുറിയനാവി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ശുചീകരിച്ചു. പ്രസിഡന്റ് എം. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി സമിതി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് സി. അനിത, മേഖലാ ഭാരവാഹികളായ മനോജ് കരുവളം, രാജേഷ് കുറുന്തൂർ, സുനിൽ ആവിക്കര, സോണിയ ജോസഫ്, ടി.ആർ രാജീവൻ, പ്രകാശൻ നെല്ലിക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി കെ.വി ദിനേശൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, VYAPARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL