കാർത്തികപുരം: കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും ഉദയഗിരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ഉദയഗിരി കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ ഓണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കുട്ടപൂവ് പദ്ധതിയുടെ ഭാഗമായുള്ള ചെണ്ടുമല്ലിതൈ നടീൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോജി വർഗ്ഗീസ് വട്ടോളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ആലുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഉദയഗിരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത ജോസ്, പഞ്ചായത്ത് അംഗം ജോയി പള്ളിപ്പറമ്പിൽ, കൃഷി ഓഫിസർ ഡീന സെബാസ്റ്റ്യൻ, കൃഷി അസിസ്റ്റന്റ് എ.പി ശ്രീജ, കുടുംബശ്രീ ചെയർപേഴ്സൺ സനിത ലിജു, ജെസി ആമക്കാട്ട് എന്നിവർ സംസാരിച്ചു.
ചെണ്ടുമല്ലിതൈ നടീൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോജി വർഗ്ഗീസ് വട്ടോളി ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |