SignIn
Kerala Kaumudi Online
Thursday, 25 June 2026 4.09 AM IST

ഡി.എസ്.സി പേ അക്കൗണ്ട്‌സ് ഓഫീസിന് വജ്രജൂബിലി

dsc
ഡി.എസ്.സി പേ അക്കൗണ്ട്സ് ഓഫീസിന്റെ (പി.എ.ഒ) വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും ചെന്നൈ സി.ഡി.എ. എം.എസ്. ശരവണൻ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: ഇന്ത്യൻ ആർമി ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് പേ അക്കൗണ്ട്സ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും ചെന്നൈ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് എം.എസ്. ശരവണൻ നിർവഹിച്ചു.
കണ്ണൂർ ഡി.എസ്.സി സെന്ററിൽ നടന്ന ചടങ്ങിൽ ഡി.എസ്.സി സെന്റർ കമാൻഡന്റ് കേണൽ പരംവീർ സിംഗ് നാഗ്ര മുഖ്യാതിഥിയായി. അഡീഷണൽ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് കെ. പുരുഷോത്തമൻ സ്വാഗതവും അസിസ്റ്റന്റ് കൺട്രോളർ കെ. സുനിൽകുമാർ നന്ദിയും പറഞ്ഞു.
1966 ജൂണിൽ പ്രവർത്തനം ആരംഭിച്ച ഡി.എസ്.സി പേ അക്കൗണ്ട്സ് ഓഫീസ് ആറു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യം പൂർത്തിയാക്കുന്ന വേളയിലാണ് വജ്രജൂബിലി ആഘോഷം സംഘടിപ്പിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പരിമിത സൗകര്യങ്ങളുള്ള ബാരക്ക് മാതൃകയിലെ കെട്ടിടങ്ങളിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്.
സമീപകാലത്ത് നടപ്പാക്കിയ സമഗ്ര നവീകരണ പ്രവർത്തനങ്ങളിലൂടെ ജീവനക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ തൊഴിൽ അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. വിശാലമായ സ്ഥലസൗകര്യമുള്ള പുതിയ ഓഫീസ് സമുച്ചയത്തിൽ ഡിപ്പാർട്ട്‌മെന്റൽ കാന്റീൻ, ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ ക്ഷേമവും വിനോദവും ലക്ഷ്യമിട്ട് കായികവിനോദ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, DEFENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL