കൂത്തുപറമ്പ്: ബാലഗോകുലം കണ്ണൂർ ജില്ല വാർഷിക സമ്മേളനം തെക്കിലങ്ങാടിയിൽ സംസ്ഥാന സ്‌കൂൾ കലോത്സവ ജേതാവ് മാളവിക ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ പി.സി. ദിനേശൻ അദ്ധ്യക്ഷനായിരുന്നു. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ. ഹരീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല രക്ഷാധികാരി ഡോ. കൂമുള്ളി ശിവരാമൻ സംസാരിച്ചു. എം. അശോകൻ, കെ.പി. കുഞ്ഞിനാരായണൻ, യു. അജയകുമാർ, സന്ധ്യ ഹരീന്ദ്രൻ സംസാരിച്ചു. ജില്ലാ കാര്യദർശി പി.വി ഭാർഗ്ഗവൻ സ്വാഗതവും മിഥുൻ മോഹൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഡോ. കൂമുള്ളി ശിവരാമൻ (രക്ഷാധികാരി), പി.സി. ദിനേശൻ (അദ്ധ്യക്ഷൻ), കെ.പി ഷിനോജ്, യു. ആര്യ പ്രഭ (ഉപാദ്ധ്യക്ഷന്മാർ), എ.സി. തിലകൻ (കാര്യദർശി), മിഥുൻ മോഹൻ (സഹകാര്യദർശി), സി.പി. സുധീന്ദ്രൻ (ട്രഷറർ), സന്ധ്യ ഹരീന്ദ്രൻ (ഭഗിനി പ്രമുഖ), എം.എൽ സതീശൻ (സമിതി അംഗം).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |