SignIn
Kerala Kaumudi Online
Monday, 06 July 2026 6.41 AM IST

കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി

ksta
കെ.എസ്.ടി.എ

കണ്ണൂർ: സെൻസസ് ഡ്യൂട്ടിക്ക് അദ്ധ്യാപകരെ നിയോഗിച്ച പശ്ചാത്തലത്തിൽ, ഈ കാലയളവിൽ നടത്താൻ തീരുമാനിച്ച അദ്ധ്യാപക പരിശീലനങ്ങൾ ആഗസ്റ്റിലേക്ക് മാറ്റിവയ്ക്കണമെന്ന് കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മിക്ക സ്‌കൂളിൽ നിന്നും 90 ശതമാനത്തിലേറെ പേർക്കാണ് സെൻസസ് ഡ്യൂട്ടിയുള്ളത്. ഇവരെല്ലാം എന്യൂമറേഷൻ നടത്തുകയാണ്. ഇതുതന്നെ കുട്ടികളുടെ പഠനം തടസ്സപ്പെടുത്തുന്ന സാഹചര്യമാണ്. സെൻസസ് ഡ്യൂട്ടിയുള്ളവർക്ക് പകരം ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യപകരെ നിയമിക്കാതെ, അവശേഷിക്കുന്നവരെ പരിശീലനത്തിനും നിയോഗിച്ചാൽ വിദ്യാലയങ്ങളുടെ പ്രവർത്തനം സ്തംഭിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കെ.എസ്.ടി.എ കത്തു നൽകി. യോഗത്തിൽ സി.സി നിഷാനന്ദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി മഹേഷ്, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.സി സുധീർ, സംസ്ഥാന കമ്മിറ്റി അംഗം കെ. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KSTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL